2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അഫ്ഗാന്‍ സൈനിക വിമാനം ഉസ്ബക്കിസ്ഥാനില്‍ തകര്‍ന്നുവീണു

 

താഷ്‌കന്റ്: അഫ്ഗാന്‍ സൈനിക വിമാനം ഉസ്ബക്കിസ്ഥാനില്‍ തകര്‍ന്നുവീണു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

വിമാനം അനുമതിയില്ലാതെയാണ് ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഉസ്ബക്കിസ്ഥാനിലെ ദക്ഷിണ പ്രവിശ്യയായ സുര്‍ഖോന്‍ദാരിയോയിലാണ് വിമാനം തകര്‍ന്നുവീണത്.

അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. രാജ്യതലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ കൂട്ടത്തോടെ ആളുകളെത്തുകയും വിമാനത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുകയും ചെയ്തു. തിക്കിലും തിരക്കിലും പെട്ട് അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

എന്നാല്‍, സൈനിക തലത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. യു.എസ് സേനയുടെ സഹായത്തോടെയാണ് വിവിധ രാജ്യങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.