2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഫ്ഗാനില്‍ ഭീകരാക്രമണം: 34 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ 34 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുമുണ്ട്.

അഫ്ഗാനിസ്ഥാനിലെ ടാക്ഹാര്‍ പ്രവിശ്യയിലെ ഭാരക് ജില്ലയിലാണ് ആക്രമണമുണ്ടായത്. സൈനിക വ്യൂഹത്തെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഭാരക് ജില്ലയിലെ പൊലീസ് മേധാവിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്. താലിബാനും അഫ്ഗാനിസ്ഥാനും തമ്മിലാരംഭിച്ച സമാധാന സംഭാഷണങ്ങള്‍ക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോഴത്തേത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.