
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ സാരേപുള്‍ പ്രവിശ്യയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ 50 പേരെ ഭീകരര്‍ വെടിവെച്ച് കൊന്നു.
ഗ്രാമത്തിലെത്തിയ ആയുധധാരികള്‍ പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. അഫ്ഗാന് സുരക്ഷാ വിഭാഗത്തിലെ ഏഴു പേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു.
അതേസമയം, ഗ്രാമവാസികള്‍ കൊല്ലപ്പെട്ടെന്ന അഫ്ഗാന് സാര്‍ക്കാറിന്റെ പ്രസ്താവന താലിബാന് നിഷേധിച്ചു. സര്‍ക്കാറിനെ പിന്തുണക്കുന്ന വിഭാഗത്തിലെ 28 പേരാണ് കൊല്ലപ്പെട്ടതെന്ന് താലിബാന് വ്യക്തമാക്കി.
അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനി സംഭവത്തെ അപലപിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ നടപടി പ്രാകൃതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇത് മനുഷ്യാവകാശ ലംഘനമാണെന്നും യുദ്ധകുറ്റമാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറു മാസത്തിനിടെ 1662 സിവിലിയന്മാര് അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി യു.എന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ അഫ്ഗാനിലെ യു.എസ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കണോ എന്ന കാര്യം പരിഗണനയിലുള്ളതായി പ്രസ്ഡന്റ് ട്രംപ് പറഞ്ഞെന്നു റിപ്പോര്‍ട്ടുണ്ട്.