കാലം മാറുന്നതിന് അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പൊള്ളുന്ന ഇന്ധന വിലയും ഇലക്ട്രിക് വാഹനങ്ങൾ തെരഞ്ഞെടുക്കാനുള്ള ഒരു കാരണമാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുതലാണ് എന്നതാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇതിനു പരിഹാരമായി കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്കൂട്ടറുമായി ഏഥർ എത്തുന്നു.
ഒരു ലക്ഷത്തിൽ താഴെ വിലയുമായി ഓല എസ്‍ വൺ എയറിനോട് മത്സരിക്കാനാണ് പുതിയ മോഡലിനെ ഏഥർ വിപണിയിലെത്തിക്കുന്നത്. നിലവിലെ ഏഥർ സ്കൂട്ടറുകളിൽ നിന്ന് വലിയ രൂപ മാറ്റം പുതിയ ഇലക്ട്രിക് മോഡലിനുണ്ടാകില്ല.
ടൂബിലാർ ഷാസിയിലായിരിക്കും വാഹനം നിർമിക്കുന്നത്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ള ബാറ്ററിയാകും വാഹനത്തിന്. ഏഴു ഇഞ്ച് ടച്ച് സ്കീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ മോഡലിലുണ്ടാകും. ഇലക്ട്രിക് മോട്ടറിന്റെയോ വാഹനത്തിന്റെയോ കൂടുതൽ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
Comments are closed for this post.