തിരുവനന്തപുരം: ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡിജിപി നിയമോപദേശം തേടി. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. തുടര്‍ നടപടിയിലെ നിയമോപദേശം തേടിയാണ് ഡിജിപിയുടെ നടപടി.
സൈബി ഹാജരായ രണ്ടു കേസുകളിലെ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസില്‍ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ നടപടി സ്വീകരിച്ചത്. പതിനൊന്ന് പ്രതികള്‍ വിവിധ കേസുകളില്‍ ജാമ്യം നേടിയിരുന്നു.
Comments are closed for this post.