2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അടൂർ രാജിക്കൊരുങ്ങുന്നു; ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം

തിരുവനന്തപുരം: ജാതിവിവേചനം ഉൾപ്പെടെയുള്ള ആരോപണങ്ങളുയർന്ന കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ ഗോപാലകൃഷ്ണൻ ഒഴിയുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ അടൂർ നിലപാട് അറിയിക്കും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടർന്ന് ഡയറക്ടർ ശങ്കർ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്ക് കാരണം. മാർച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അടൂരിന്റെ കാലാവധി.

ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർമോഹൻ രാജിവെച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം അടൂരിന് പിന്തുണ ലഭിച്ചിരുന്നു. അടൂർ സ്ഥാനത്ത് തുടരണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. സിനിമാ മേഖലയിൽ നിന്നുൾപ്പെടെ അടൂരിനെതിരെ വിമർശനം ഉയർന്നെങ്കിലും അധ്‌ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. അന്തർദേശീയ തലത്തിൽ മലയാള സിനിമയെ എത്തിച്ചയാളാണ് അടൂർ. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പക്ഷെ ഇതിന് വഴങ്ങാതെ അടൂർ ഗോപാലകൃഷ്ണൻ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന. രാജിയിൽ നിന്ന്അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ തുടരുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.