
മദീന: മദീനയിലെ പ്രശസ്തമായ മദീന ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ വിദേശികള്‍ക്ക് വിദൂര പഠനത്തിന് അവസരം. സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് വിദേശികള്‍ക്ക് വിദൂര പഠനത്തിനുള്ള അവസരമൊരുക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതി ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന് നല്‍കേണ്ടത്. ബാച്ചിലര്‍ ഓഫ് ശരീഅഃ, അറബി ഭാഷ വശമില്ലാത്തവര്‍ക്കായി അറബി ഭാഷ പഠനം എന്നീ രണ്ടു കോഴ്സുകളാണ് ഇപ്പോള്‍ വിദൂര വിദ്യാഭാസം മുഖേന അവസരമൊരുങ്ങുന്നത്. നൂതന സംവിധാനം ഉപയോഗിച്ചുള്ള വിദ്യഭ്യാസം വിജ്ഞാനം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കം കുറിച്ചതെന്നു അധികൃതര്‍ പറഞ്ഞു.
രണ്ടു കോഴ്സുകളുടെ വിജയത്തിനായി അതിനൂതന സ്!മാര്‍ട്ട് ഹാളുകളും സ്റ്റുഡിയോകളും സജ്ജമായിട്ടുണ്ട് രണ്ടു വര്‍ഷത്തിനിടെ രണ്ടു കോഴ്സുകളിലായി വിവിധ രാജ്യക്കാരായ 30,000 വിദ്യാര്ത്ഥികളെയാണ്സര്വകലാശാല ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മദീന ഇസ്ലാമിക് യൂണിവേസിറ്റി ഡയറക്റ്റര്‍ ഇന്‍ചാര്‍ജ് ഡോ: അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഉതൈബി നിര്‍വ്വഹിച്ചു. https://islamicuniverstiy.online എന്ന ലിങ്ക് വഴിയാണ് പഠനം ആരംഭിക്കുകയെന്നു വിദൂര പഠന വിഭാഗം മേധാവി ഡോ: റജാഅ അല്‍ മഈലി പറഞ്ഞു.