2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍

കല്‍പ്പറ്റ: നടവയലില്‍ ആദിവാസി വിദ്യാര്‍ഥികളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുട്ടികളെ മര്‍ദ്ദിച്ച അയല്‍വാസി രാധാകൃഷ്ണനെയാണ് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേണിച്ചിറ പൊലീസ് കേസെടുത്തിരുന്നു.

നടവയല്‍ നെയ്ക്കുപ്പ കോളനിയിലെ ഷിഗില്‍ (ആറ്), ഹൃദുന്‍ (എട്ട്), അഭിനവ് (എട്ട്) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച്ച വൈകിട്ട് നാലോടെ കുട്ടികള്‍ വയലില്‍ കളിക്കുമ്പോഴായിരുന്നു സംഭവം.വടികൊണ്ടുള്ള അടിയില്‍ കുട്ടികളുടെ കാലും കൈയും പുറവും മുറിഞ്ഞു. ശരീരത്തിന്റെ പലഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്. നിലവിളികേട്ട് കോളനിയിലുള്ളവര്‍ ഓടിയെത്തുമ്പോള്‍ കുട്ടികള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നു. ശരീരത്തില്‍നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇവരെ പിന്നീട് പനമരം ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സനല്‍കി. മൂവരും നടവയല്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.