ന്യൂഡല്‍ഹി: അദാനിക്കെതിരായ ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓഹരി വിപണികളിലുണ്ടായ തകര്‍ച്ച പരിശോധിക്കാന്‍ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കും. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണിയിലുണ്ടായ തകര്‍ച്ച ആവര്‍ത്തിക്കാതെയിരിക്കാന്‍ പഠനത്തിനായുള്ളതാണ് സമിതി.
അതേസമയം സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളി. എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുദ്രവച്ച കവര്‍ മടക്കിയത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പോലുള്ളവ ഉണ്ടാകുമ്പോള്‍ ഓഹരി വിപണയിലെ ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ സംബന്ധിച്ചും, പരിഗണന വിഷയങ്ങള്‍ സംബന്ധിച്ചുമുള്ള ശുപാര്‍ശകളാണ് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ കേന്ദ്രത്തിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശ്രമിച്ചത്.
റിപ്പോർട്ടിന് മേൽ എന്ത് അന്വേഷണത്തിനും തയ്യാറെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Comments are closed for this post.