2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൊല്ലത്തെ ഹീറോ അബിഗേലിന്റെ സഹോദരന്‍; കേസുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി; എ.ഡി.ജി.പി അജിത് കുമാര്‍

കൊല്ലത്തെ ഹീറോ അബിഗേലിന്റെ സഹോദരന്‍; കേസുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി; എ.ഡി.ജി.പി അജിത് കുമാര്‍

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചതില്‍ പ്രധാന പിന്തുണ നല്‍കിയത് പൊതുജനങ്ങളാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആറുവയസുകാരിയും സഹോദരനും ക്യത്യമായ രേഖാ ചിത്രം വരച്ചവരുമാണ് യഥാര്‍ത്ഥ ഹീറോകളെന്നും എഡിജിപി പറഞ്ഞു. നാല് ദിവസം ഉറക്കമില്ലാതെയാണ് പൊലീസ് കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും ഓരോ മണിക്കൂറുകളിലും വിളിച്ച് കേസിന്റെ അന്വേഷണ പുരോഗതികള്‍ ചോദിച്ചറിഞ്ഞിരുന്നെന്നും എഡിജിപി പറഞ്ഞു.

സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നതു പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരന്റെ ഇടപെടല്‍ കാരണമായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രതികള്‍ തന്നെ മൊഴി നല്‍കിയിട്ടുമുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
”പയ്യന്‍ നല്ലപോലെ എതിര്‍ത്തുനിന്നു. ആ സഹോദരനാണ് കേസിലെ ഒന്നാമത്തെ താരം. രണ്ടാമത്തെ താരം തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും. പ്രതികളെക്കുറിച്ചു കൃത്യമായ വിവരണം നല്‍കാന്‍ കുട്ടിക്കു കഴിഞ്ഞതിനാലാണു കേസിലെ മൂന്നാമത്തെ ഹീറോകളായ രേഖാചിത്രം രൂപം നല്‍കിയവര്‍ക്കു കൃത്യമായ രേഖാചിത്രം തയാറാക്കാന്‍ സഹായകരമായത്”- എഡിജിപി വ്യക്തമാക്കി.

‘കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവര്‍ഷമായി നടത്തി. കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് ഒരു വര്‍ഷം മുന്‍പേ തന്നെ നിര്‍മിച്ചിരുന്നു- എ.ഡി.ജി.പി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.