ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവെയ്ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
നവംബര്‍ 26 നാണ് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കര്‍ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ സ്ത്രീ നിയമനടപടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത്.
Comments are closed for this post.