2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വന്ദേ ഭാരത് മിഷൻ: സഊദിയിൽ നിന്നും കേരളത്തിലേക്ക് ഈ മാസം 13 അധിക സർവ്വീസുകൾ

കോഴിക്കോട് വിമാനത്താവളം ഇടം നേടിയില്ല

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷൻ ഈ മാസം സഊദിയിൽ നിന്നും അധിക വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. അഞ്ചാം ഘട്ടത്തിലാണ് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ചത്. സഊദിയിലെ ദമാം, റിയാദ് വിമാനത്താവളങ്ങളിൽ നിന്നായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പതിമൂന്ന് സർവീസുകളാണ് ഇടം നേടിയിരിക്കുന്നത്. ഇതിൽ അഞ്ചു സർവ്വീസുകൾ കേരളത്തിലെ കരിപ്പൂരൊഴികെയുള്ള വിവിധ വിമാനത്താവളങ്ങളിലെക്കാണ്. ഈ ലിസ്റ്റിൽ കരിപ്പൂർ വിമാനത്താവളം ഇടം നേടിയിട്ടില്ല.

    കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു സർവ്വീസുകൾ വീതവും കണ്ണൂരിലേക്ക് ഒരു സർവ്വീസുമാണ് ഇടം നേടിയത്. ഇതിൽ കണ്ണൂരിലേക്ക് മാത്രമാണ് ഇൻഡിഗോ സർവ്വീസ്. മറ്റു രണ്ടിടങ്ങളിലെക്കും എയർ ഇന്ത്യയാണ് സർവ്വീസ് നടത്തുന്നത്.

     ആഗസ്റ്റ് 16 ദമാം-കൊച്ചി, 17: ദമാം-തിരുവനന്തപുരം, 18: ദമാം-മുംബൈ, 19: ദമാം-കൊച്ചി, 20:ദമാം-തിരുവനന്തപുരം, 21: ദമാം-കണ്ണൂർ, റിയാദ്-ഹൈദരാബാദ്, റിയാദ്-മുംബൈ, 22: റിയാദ്-മുംബൈ, 23: റിയാദ്-ചെന്നൈ, റിയാദ്-മുംബൈ-വിശാഖപട്ടണം, 24: റിയാദ്-ബംഗളുരു, ദമാം-ചെന്നൈ എന്നീ വിമാനങ്ങളാണ് സർവ്വീസ് നടത്തുക. കണ്ണൂരിനു പുറമെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ സർവ്വീസ് നടത്തും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.