ന്യൂഡല്‍ഹി: മംഗളൂരുവിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറി. അന്‍പതു വര്‍ഷത്തെ പാട്ടത്തിനാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്.
ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി എന്നിങ്ങനെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചിരുന്നു.
തുടര്‍ന്നു നടത്തിയ ലേലങ്ങളില്‍ ഈ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അദാനി ഗ്രൂപ്പായിരുന്നു സ്വന്തമാക്കിയിരുന്നത്. 2020 ഫെബ്രുവരി 14ലെ കരാറനുസരിച്ച് മംഗളൂരു വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയത്.
ലക്‌നൗ വിമാനത്താവളത്തിന്റെ നടത്തിപ്പ് നാളെയും അഹമ്മദാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഈ മാസം 11നും അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.