2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നടിയെ ആക്രമിച്ച കേസ്; വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ട് ? അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോകുന്നതില്‍ അതൃപ്തിയുമായി സുപ്രിംകോടതി.കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിര്‍ദ്ദേശിച്ചു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവുള്ള കേസില്‍ പക്ഷേ 24 മാസമായി വിചാരണ നീണ്ടുപോകുകയാണെന്ന് ദീലിപിന്റെ അഭിഭാഷകന്‍ വാദിച്ചു. വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി, വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ മാസം പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.