2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് ഫലം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് പുറത്ത്. തിരുവനന്തപുരത്തെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇന്ന് വിചാരണാ കോടതിയില്‍ നല്‍കിയിരുന്നു. 2021 ജൂണ്‍ 19ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. വിചാരണ കോടതിയില്‍ വെച്ച് വിവോ ഫോണിലാണ് കാര്‍ഡ് പരിശോധിച്ചത്.

ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്താണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വാട്‌സ്ആപ്, ടെലിഗ്രാം അടക്കമുളള ആപ്പുകള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടത്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡിലുള്ളതെന്നും അറിയിച്ചു.

2018 ജനുവരി 9ന് കംപ്യൂട്ടറിലാണ് ഈ മെമ്മറി കാര്‍ഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബര്‍ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാഫലത്തില്‍ വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മൂന്ന് പ്രാവശ്യം മാറ്റം വന്നതായി പരിശോധനയില്‍ കണ്ടെത്തി.

   

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ചും ജില്ലാകോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യുമാറിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.