കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം പൂര്‍ത്തിയാക്കിയത്. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹരജി പരിഗണിച്ചത്.
ആറ് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പള്‍സര്‍ സുനി ജാമ്യഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതി വിചാരണ തീരാതെ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ പ്രതി ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴം കൂടി പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു
Comments are closed for this post.