2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതിയുടെ അനുമതി

  • പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ദുബൈയില്‍ പോകാന്‍ ഹൈക്കോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഒരാഴ്ച്ചത്തെ ഇളവാണ് ദിലീപിന് അനുവദിച്ചിരിക്കുന്നത്. ദുബൈയില്‍ ദിലീപ് തങ്ങുന്ന സ്ഥലത്തിന്റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു.

തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദുബൈയിലേക്ക് പോകാന്‍ ദിലീപ് അനുമതി തേടിയത്.

കേരളം വിട്ടു പോകരുതെന്നും പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ജാമ്യാപേക്ഷയിൽ ഇളവു നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. 

കേരളത്തില്‍ കൊച്ചിയിലും കോഴിക്കോട്ടുമുള്ള ‘ദേ പുട്ട്’ എന്ന ഹോട്ടലിന്റെ ശാഖ ദുബൈയിലും തുടങ്ങുകയാണെന്നും നവംബര്‍ 29ന് ഉദ്ഘാടനം നിശ്ചയിച്ചതായും ഹരജിയില്‍ പറയുന്നു. ഹോട്ടല്‍ ഉദ്ഘാടനത്തിനും പ്രൊമോഷന്‍ നടപടികള്‍ക്കുമായി നാലുദിവസം മുതല്‍ ഒരാഴ്ച വരെ ദുബൈയില്‍ തങ്ങേണ്ടതുണ്ടെന്നും പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബര്‍ മൂന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.