2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നടിക്കെതിരായ അതിക്രമം: ദിലീപിന്റെ സഹോദരിയില്‍ നിന്ന് മൊഴിയെടുക്കും

കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലിസ് നടന്‍ ദിലീപിന്റെ സഹോദരി സബിതയില്‍ നിന്ന് മൊഴിയെടുക്കും. സുനിയുടെ കത്ത് ലഭിച്ച ശേഷം അപ്പുണ്ണി സംസാരിച്ചത് സബിതയോടാണെന്നാണ് പൊലിസിന് ലഭിച്ച വിവരം. എന്നാല്‍ സബിതയുടെ ഫോണില്‍ സംസാരിച്ചത് ദിലീപ് ആണെന്ന നിഗമനത്തിലാണ്  പൊലിസ്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സബിതയുടെ മൊഴിയെടുക്കുന്നത്.

അതേസമയം, കേസില്‍ ജാമ്യം തേടി ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഡ്വ. രാം കുമാറിന് പകരം അഡ്വ. ബി രാമന്‍ പിള്ളയാണ് ഇന്ന് ദിലീപിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.