കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹരജി വിധി പറയുന്നതിനായി മാറ്റിവെച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹരജി പരിഗണിച്ചത്.
Comments are closed for this post.