
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് പൊലിസില്‍ വൈകിയാണ് പരാതി നല്‍കിയതെന്ന പൊലിസ് വാദം പൊളിയുന്നു. ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചതിനു പിന്നാലെ തന്നെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഫോണിലേക്കും ദിലീപ് വിളിച്ചതെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.
തന്നെ വ്യാജതെളിവുണ്ടാക്കി കുടുക്കിയെന്ന് ആരോപിച്ച് നടന് സി.ബി.ഐ ആന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരവും വെളിപ്പടുത്തുന്നത്. ഡി.ജി.പിയുടെ സ്വകാര്യ ഫോണിലേക്ക് ദിലീപ് നിരവധി തവണ വിളിച്ചതിന് തെളിവുണ്ട്. പരാതിപ്പെട്ടിട്ടും പൊലിസ് അന്വേഷണം നടത്താന്‍ വൈകിയെന്ന് ദിലീപ് ജയിലിലാവുന്നതിന് മുമ്പായി പറഞ്ഞിരുന്നു.