
കോഴിക്കോട്: നടന് ധര്‍മജനെതിരേ ബാലുശ്ശേരിയില്‍ യു.ഡി.എഫില്‍ പട. ധര്‍മജനെ പോലെ ഒരാളെ കെട്ടിയിറക്കുന്നത് യു.ഡി.എഫിന് ആക്ഷേപകരമാണെന്നും നടി ആക്രമിക്കപ്പെട്ട കേസിലടക്കം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കുമെന്നുമാണ് പരാതി. ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്ന ആവശ്യമുയര്‍ത്തിയാണ് കെ.പി.സി.സി നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്.
ബാലുശ്ശേരിയിലെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയോഗമാണ് ധര്‍മജനെതിരേ രംഗത്തുവന്നത്.് ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ഐകകണ്ഠ്യേന ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തില്‍ കെ.പി.സി.സി അംഗങ്ങളടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.