തൊടുപുഴ: റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബളിപ്പിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലിസ് ബാബുരാജിനെതിരെ കേസെടുത്തു. 40 ലക്ഷം രൂപ കൈപ്പറ്റിയെന്നും തിരികെചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണം. മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന ഭൂമിയിലാണ് പ്രസ്തുത റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
അതേ സമയം ബാബുരാജിന്റെ സ്വാധീനം കൊണ്ട് ആദ്യം പൊലിസ് കേസെടുത്തില്ലെന്നും പിന്നീട് കോടതി ഉത്തരവുമായി വന്നപ്പോഴാണ് നടപടിയെടുത്തതെന്നും പരാതിയുണ്ട്. എന്നാല്‍ അറസ്റ്റ് ഉണ്ടായില്ല. രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും നടന്‍ വന്നില്ലെന്നാണ് അടിമാലി പൊലിസിന്റെ വിശദീകരണം.
എന്നാല്‍ 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ നാല്‍പത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് നടന്റെ വിശദീകരണം.
Comments are closed for this post.