കൊച്ചി: മൂന്നാറില്‍ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി വഞ്ചിച്ചെന്ന കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹരജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം. ആനവിരട്ടിയിലുള്ള വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ് എന്ന റിസോര്‍ട്ട് ബാബുരാജ് നേര്യമംഗലം സ്വദേശി അരുണ്‍ കുമാറിന് പാട്ടത്തിനു നല്‍കി 40 ലക്ഷം രൂപ വാങ്ങിയിരുന്നു. മാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനന്‍സ് ചാര്‍ജും നല്‍കാമെന്ന കരാറിലാണ് റിസോര്‍ട്ട് നല്‍കിയത്.
എന്നാല്‍ കൈയേറ്റ ഭൂമിയിലാണെന്നതിനാല്‍ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാവാതെ വന്നെന്നും കരുതല്‍ ധനം തിരിച്ചു ചോദിച്ചിട്ടു നല്‍കിയില്ലെന്നുമാണ് അരുണ്‍ കുമാറിന്റെ പരാതി. പള്ളിവാസല്‍ പഞ്ചായത്തില്‍ റിസോര്‍ട്ട് ഇരിക്കുന്ന സ്ഥലത്തിന്റെ പട്ടയം നിയമപ്രകാരമല്ലെന്നും സ്ഥലം ഒഴിയണമെന്നും ബാബുരാജിന് ദേവികുളം ആര്‍ഡിഒ നോട്ടിസ് നല്‍കിയിരുന്നു.
Comments are closed for this post.