കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. ഗിരീഷ് ബാബുവിനെ കളമശേരിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ രാവിലെ ചെന്ന് വിളിച്ചു നോക്കിയിട്ടും വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഗിരീഷ് ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആകാം മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ ഹരജിക്കാരനായിരുന്നു ഗിരീഷ്. പാലാരിവട്ടം അഴിമതി, വീണ വിജയനെതിരായ മാസപ്പടി കേസ് എന്നിവയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹരജി നല്‍കിയിട്ടുണ്ട്. മാസപ്പടിക്കേസില്‍ ഹരജി വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീഷിന്റെ മരണം.
Comments are closed for this post.