
ദോഹ: ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ലോക റാങ്കിങിൽ രണ്ടാംസ്ഥാനത്തുള്ള ബെൽജിയത്തിനെതിരേ തകർപ്പൻ ജയം നേടിയ മൊറോക്കൊയുടെ കളി അവസാനിച്ചതിന് പിന്നാലെ സ്റ്റേഡിയത്തിലെ വൈകാരിക നിമിഷം സമൂഹമാധ്യമത്തിൽ വൈറൽ. കളി കഴിഞ്ഞയുടൻ ഓടിയെത്തിയ മൊറോക്കൊ താരം അഷ്റഫ് ഹകീമി തന്റെ മാതാവിന് ഉമ്മ കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മാതാവിന്റെ അടുത്തെത്തിയ ഹകീമിയുടെ ഷർട്ട് ഊരിക്കൊടുക്കുന്നതും പിന്നീട് താരത്തെ ആശ്ലേഷിക്കുന്നതും ഉമ്മവയ്ക്കുന്നതുമാണ് വിഡിയോയിലുള്ളത്. 24 കാരനായ ഹകീമി ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിയുടെ പ്രതിരോധഭടനാണ്.
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മൊറോക്കൊ വിജയിച്ചത്. പകരക്കാരായി ഗ്രൗണ്ടിലിറങ്ങിയ അബ്ദുൽ ഹമീദ് സാബിരിയും സകരിയ്യ അബൂഖ്ലാലുമാണ് മൊറോക്കോക്ക് വേണ്ടി ഗോളടിച്ചത്. ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചിരുന്നു. ഒരുജയവും സമനിലയുമായി രണ്ടാംറൗണ്ട് സാധ്യത മൊറോക്കൊ സജീവമാക്കിയിട്ടുണ്ട്.
Achraf Hakimi celebrating with his mother ❤️❤️🇲🇦😭😭😭pic.twitter.com/K4dWvDDwPM
— A5medv São | 🇧🇷 (@a5medv) November 27, 2022
Video of Heartwarming Moment Achraf Hakimi Celebrated Morocco’s Victory Over Belgium With His Mum Spotted
Comments are closed for this post.