
തൊടുപുഴ: കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്ക് നിസ്കരിക്കാന്‍ അനുവാദം നല്‍കിയതിന് മൂന്നു പോലിസുകാരെ സസ്പെന്‍ഡ് ചെയ്തു. തൊടുപുഴ പോലിസ് സ്റ്റേഷനിലാണ് സംഭവം. ഇടുക്കി എസ്.പിയാണ് മൂന്നു പോലിസുകാരെ സസ്പെന്‍ഡ് ചെയ്തത്. പാറാവുകാരന് മാഹീന് ബഷീര്‍, റൈറ്റര്‍ ഷിജു, നൗഷാദ് എന്നീ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കാണ് സസ്പെന്ഷന്.
സി.പി.എം ഓഫിസിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തതിന് പിടിയിലായ മൂന്നു എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പോലിസ് സ്റ്റേഷനില്‍ നിസ്കരിച്ചത്. കോടതിയില്‍ ഹാജരാക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ് ഇവര്‍ നിസ്കരിച്ചത്. ഈ സംഭവം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ വിഭാഗം എസ്.പിക്ക് നല്‍കിയത്. എന്നാല്‍, റിപ്പോര്ട്ടിന്മേല് യാതൊരു അന്വേഷണം നടത്താതെയാണ് എസ്.പി പോലിസുകാരെ സസ്പെന്‍ഡ് ചെയ്തത്.
Comments are closed for this post.