2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ടി.പി കേസിലെ പ്രതിയെ കര്‍ണാടക പൊലിസ് കൊണ്ടുപോയി; നടപടി തോക്കു കടത്തിയ കേസില്‍

ടി.പി കേസിലെ പ്രതിയെ കര്‍ണാടക പൊലിസ് കൊണ്ടുപോയി; നടപടി തോക്കു കടത്തിയ കേസില്‍

 

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുഖ്യ പ്രതിയെ കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി; വളരെ രഹസ്യമായിട്ടായിരുന്നു കര്‍ണാടക പൊലിസിന്റെ നീക്കം. കസ്റ്റഡിയിലെടുത്തത് കേരളത്തിലേക്കു തോക്കു കടത്തിയ കേസിലാണ്. ഇത് അപൂര്‍വ നടപടിയാണിതെന്നാണ് പറയപ്പെടുന്നത്. ജയിലില്‍ നിന്നും കള്ള തോക്ക് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയതിന് ടി.പി വധക്കേസിലെ മുഖ്യപ്രതിയാണെന്നാണ് മൊഴി. ടി.പി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ടി.കെ രജീഷിനെ(38)യാണ് കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച്ചവൈകുന്നേരം നാലു മണിയോടെ ബെംഗളൂരുവില്‍ നിന്നെത്തിയ സംഘം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അരമണിക്കൂറിനുളളില്‍ രജീഷുമായി മടങ്ങി. കഴിഞ്ഞ ദിവസം ബംഗഌരില്‍ തോക്കുമായി രണ്ടുപേരെ പോലിസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കേരളത്തിലേക്ക് തോക്കുകൊണ്ടു പോകുന്നത് ടി.കെ രജീഷ് ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് പിടിയിലായവരുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചോദ്യം ചെയ്യാനാണ് കോടതി ഉത്തരവുമായി കര്‍ണാടക പോലിസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. ടി.പി. വധത്തിനു ശേഷം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രജീഷ് പിടിയിലാകുന്നത്. സി.പി.എമ്മിനകത്ത് ടി.കെയെന്നു വിളിപ്പേരുളള ഇയാള്‍ ടി.പി വധക്കേസിലെ നാലാം പ്രതിയാണ്. കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യം സ്വദേശിയാണ് രജീഷ്.
മറ്റൊരു പ്രതിയായ കിര്‍മാണി മനോജിനെ വയനാട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പോലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.