ഷാർജ: കൊലപാതകം നടന്ന് 36 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി ഷാർജ പൊലിസിലെ ക്രിമിനൽ ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്. ഏഷ്യക്കാരനായ പ്രതിയെയാണ് കൊലപാതകക്കേസിൽ പിടികൂടിയത്. ഒക്ടോബർ 30 നായിരുന്നു കൊലപാതകം.
എമിറേറ്റിലെ വ്യാവസായിക മേഖലകളിലൊന്നിൽ മൃതദേഹം നിലത്തുകിടക്കുന്നതായാണ് ശനിയാഴ്ച ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചത്. അതനുസരിച്ച്, മറ്റ് ബന്ധപ്പെട്ട അധികാരികൾക്കൊപ്പം സുരക്ഷാ പട്രോളിംഗ് സ്ഥലത്തേക്ക് എത്തി.
അന്വേഷണത്തിൽ ഇരയെ മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തുകയായിരുന്നുവെന്ന് വ്യക്തമായി. ഇരയെയും കുറ്റവാളിയെയും തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചു. 12 മണിക്കൂറിനുള്ളിൽ കുറ്റവാളിയെ തിരിച്ചറിഞ്ഞു. ദുബായ് പൊലിസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അയാൾ കുറ്റം സമ്മതിക്കുകയും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
അതേസമയം, പ്രതിയെയും കൊല്ലപ്പെട്ടയാളുടെയും വിവരങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ല. പ്രതി ഏഷ്യക്കാരനായ പ്രവാസിയാണെന്ന് മാത്രമാണ് പുറത്തുവിട്ടത്.
Comments are closed for this post.