2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്‌പൈഡര്‍മാന്റെ വേഷത്തിലെത്തി കവര്‍ച്ച, 200 ലധികം കേസിലെ പ്രതി, സ്‌പൈഡര്‍ ബാഹുലേയന്‍  വേറെ ലെവലാണ്, മോഷണത്തിനിടെ വീണ്ടും വലയില്‍

 

തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി സ്‌പൈഡര്‍ ബാഹുലേയന്‍ അറസ്റ്റില്‍. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ ശേഷം തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. സ്‌പൈഡര്‍മാന്റെ വേഷത്തിലെത്തി വീടിന്റെ വാതില്‍ തുറന്നുകിടന്നാലും ചുമരിലൂടെ കയറി മാത്രം മോഷണം നടത്തുന്നതാണ് രീതി. വീടുകളുടെ ചുമരിലൂടെ വലിഞ്ഞുകയറി വെന്റിലേഷന്റേയോ ജനലിന്റേയോ കമ്പി അടര്‍ത്തി മാറ്റിയാണ് മോഷണം. രണ്ട് മാസത്തിനിടെ 12 വീടുകളിലാണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കും. ആര്‍ഭാട ജീവിതം കഴിഞ്ഞ് വീണ്ടും കേരളത്തില്‍ തിരിച്ചെത്തുന്നതാണ് രീതി.

തിരുവനന്തപുരം വെള്ളായണിയില്‍ നിന്നാണ് വഞ്ചിയൂര്‍ പൊലിസ് പ്രതിയെ മോഷണശേഷം തിരിച്ചുമടങ്ങുന്നതിനിടെ പിടികൂടിയത്. ഇരുന്നൂറിലധികം മോഷണക്കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിയായ ബാഹുലേയന്‍ തമിഴ്‌നാട്ടിലെ മധുരയിലാണ് താമസം.
സ്‌പൈഡര്‍മാന്റെ വേഷത്തിലെത്തിയാണ് മോഷണം നടത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.