എറണാകുളം: കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച സംഭവത്തില്‍ പ്രതികളായ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. നിഖില്‍,ശ്രേയ എന്നിവര്‍ക്കാണ് ജാമ്യം. നായക്കുട്ടിയെ ഉടമ മുഹമ്മജ് ബാഷിതിന് കോടതി തിരികെ നല്‍കി. അതേസമയം കേസുമായി മുന്നോട്ടുപോകന്‍ താല്‍പര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബസിത് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പിലെത്തിയ യുവാവും യുവതിയും നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്. 15,000 രൂപ വിലയുള്ള നായക്കുട്ടിയെയാണ് കര്‍ണാടക ഉടുപ്പി കര്‍ക്കല സ്വദേശികളായ നിഖിലും ശ്രേയയും മോഷ്ടിച്ചത്. ഇവര്‍ പോയ ശേഷമാണ് നായകുട്ടിയെ കാണാനില്ലാത്ത വിവരം കടയുടമയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതിയും യുവാവും നായ്ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കി. ഇവര്‍ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പില്‍നിന്നു നായയ്ക്കുള്ള തീറ്റയും ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തി. പിന്നാലെ കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാലു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നും ഇരുവരും പിടിയിലാകുന്നത്. വളര്‍ത്താനായിരുന്നു വില കൂടിയ നായക്കുട്ടിയെ മോഷ്ടിച്ചതെന്നാണ് പൊലിസിനോട് ഇവര്‍ മൊഴി നല്‍കിയത്.
Comments are closed for this post.