2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സാമ്പത്തിക വളർച്ചയിൽ മുന്നേറി സഊദി; വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ കുതിപ്പ്

ലോക രാജ്യങ്ങളിൽ സാമ്പത്തികമായി അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി സഊദി അറേബ്യ മാറിയെന്ന് രാജ്യാന്തര നാണയ നിധി

ജിദ്ദ: ലോക രാജ്യങ്ങളിൽ സാമ്പത്തികമായി അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി സഊദി അറേബ്യ മാറിയെന്ന് രാജ്യാന്തര നാണയ നിധി. രാജ്യത്തിന്റെ ശക്തമായ ഉൽപ്പാദന ശേഷിയാണ് വളർച്ചക്ക് കാരണം. രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിൽ സഊദി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.

രാജ്യാന്തര നാണയ നിധിയുടേയും അനുബന്ധ സംഘടനകളുടേയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നതാണ് സഊദി ചേംബേഴ്സ് ഓഫ് കൊമേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം സഊദിയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 4.155
ട്രില്യൻ ഡോളറിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ആദ്യമായാണ് ആഗോള ട്രില്യൻ ക്ലബ്ബിൽ സഊദി എത്തുന്നത്.
വിഷൻ 2025 പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരുന്നതിനേക്കാൾ വേഗതയിൽ ഈ നേട്ടം കൈവരിക്കാൻ സഊദിക്ക് സാധിച്ചു.8.7 ശതമാനം വളർച്ചാ നിരക്കോടെ ജി20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നേട്ടമാണ് സഊദി സ്വന്തമാക്കിയത്. രാജ്യത്തിൻ്റെ ശക്തമായ ഉൽപ്പാദന ശേഷിയാണ് ഈ വളർച്ചക്ക് കാരണം. കൂടാതെ സഊദി 81.2% സ്വയം പര്യാപ്തത നേടുകയും നിക്ഷേപ നിരക്ക് 27.3% ആയി ഉയരുകയും ചെയ്തു. രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ആഗോള ഇന്നൊവേഷൻ സൂചികയിൽ 51-ാം സ്ഥാനത്തുമാണ് രാജ്യം. സ്വകാര്യമേഖലയുടെ ജിഡിപി 1.634 ട്രില്യൻ റിയാലായി ഉയർന്നു. 5.3% വളർച്ചാ നിരക്കോടെ 41 ശതമാനമാണ് ജിഡിപിയിലേക്ക് സ്വകാര്യ മേഖലയുടെ സംഭാവന.

content highlights:According to the International Monetary Fund Saudi has become one of the fastest growing economies in the world


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.