ആലപ്പുഴ: ചെങ്ങന്നൂരിനു സമീപം കിണര്‍ വൃത്തിയാക്കുന്നതിനിടെ റിംഗുകള്‍ ഇടിഞ്ഞു വീണ് വയോധികനായ തൊഴിലാളി കുടുങ്ങി.
വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ അഞ്ച് മണിക്കൂറായി തുടരുകയാണ്. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവരും സ്ഥലത്തെത്തിയിട്ടുണ്ട്. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടില്‍ യോഹന്നാന്‍ (72 ) ആണ് കിണറിനുളളില്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണു റിംഗുകള്‍ ഇടിഞ്ഞ് യോഹന്നാന്‍ കിണറിനുള്ളില്‍ അകപ്പെട്ടത്.
Comments are closed for this post.