2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; കോട്ടയത്ത് രണ്ടു മരണം

വൈക്കം: കോട്ടയത്തെ തലയോലപ്പറമ്പില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ മിഠായിക്കുന്നം സ്വദേശികള്‍ പൗലോസ്, രാജന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തലയോലപ്പറമ്പ് എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലിസ് കേസെടുത്തു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.