റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ച മലയാളി. മറ്റൊരാൾ തമിഴ്നാട് സ്വദേശിയും ഒരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. കിഴക്കൻ സഊദിയിലെ അൽ ഹസയിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹർദിൽ കഴിഞ്ഞ ദിവസമാണ് അപകടം.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മണൽ കൂനയിൽ കയറി തലകീഴായി മറിയുകയായിരുന്നുവെന്നാണ് വിവരം. സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരൻ ട്വിറ്റിൽ നൽകിയ വീഡിയോയിലുടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.
Comments are closed for this post.