റിയാദ്: സഊദിയിലെ അബഹയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. താമരശ്ശേരി പരപ്പൻപൊയിൽ തിരിളാംകുന്നുമ്മൽ ടി കെ ലത്തീഫ് (47) ആണ് മരിച്ചത്.
ഭാര്യ: സജ്ന നരിക്കുനി, കുട്ടികൾ: റമിൻ മുഹമ്മദ്, മൈഷ മറിയം.
ത്വായിഫിലുള്ള ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അബഹയിലെ അസീസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ബന്ധപ്പെട്ടുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
Comments are closed for this post.