2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെന്മലയില്‍ പിക്അപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; മൂന്നു പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: പിക് അപ്പ് വാഹനം നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് വഴിയാത്രക്കാരായ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. കൊല്ലം തെന്മല ഉറുകുന്നിലാണ് പിക് അപ്പ് വാഹനം നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞത്. ഉറുകുന്ന് ഓലിക്കല്‍ സന്തോഷിന്റെ മകള്‍ ശ്രുതി (11)ശ്രുതിയുടെ സഹോദരി ശാലിനി (17)മറ്റൊരു യാത്രക്കാരിയായ കെസിയ (17)എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ദേശീയ പാതയില്‍ ഉറുകുന്ന് മുസ്ല്യാര്‍ പാടത്തിനു സമീപമായിരുന്നു അപകടം. അയല്‍വാസികളായ മൂവരും കടയില്‍ പോയി മടങ്ങുമ്പോള്‍ എതിരെ അമിതവേഗത്തില്‍ എത്തിയ പിക് അപ് മൂവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിക്അപ്പ് പാടത്തേക്ക് മറിഞ്ഞു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തില്‍ മരിച്ച ശ്രുതിയുടെ സഹോദരി ശാലിനിയെ ആദ്യം ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് മരിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.