സേലം: തമിഴ്‌നാട് സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച മിനി വാന്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞും രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Tragic road accident on Tamil Nadu highway kills 6 people. CCTV video emerges. #TamilNadu pic.twitter.com/grWJeeofoY
— Vani Mehrotra (@vani_mehrotra) September 6, 2023
കുടുംബ പ്രശ്‌നം പരിഹരിക്കാനായി സേലത്തിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മിനിവാന്‍ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.