2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരണപ്പെട്ടു

     ദമാം: സഊദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കിഴക്കൻ സഊദിയിലെ ദമാം-അൽഖോബാർ ഹൈവേയില്‍ വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ് (22), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.

       ഇവർ ഓടിച്ചിരുന്ന ഹ്യുണ്ടായ് ​ കാർ ​ഹൈവേയിൽ നിന്ന്​ പാരൽ റോഡിലേക്കിറങ്ങു​മ്പോൾ നിയന്തണം വിട്ട്​ ഡി​വൈഡറിൽ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ്​ പൊലീസ്​ റിപ്പോർട്ട്​. മുന്നുപേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. മൃതദേഹങ്ങൾ ഇപ്പോൾ ദമ്മാം മെഡിക്കൽ കോംപ്ലകസ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. 

       ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂർവ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സമസ്ത സഊദി ഘടകം ദമാം സ്ഥാപക നേതാവും ഏറെകാലം പ്രധാന ഭാരവാഹിയുമായിരുന്ന സൈതലവി ഹാജിയുടെ മകനാണ് മുഹമ്മദ്‌ ശഫീഖ്. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News