2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മദീനയിലേക്ക് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു

മദീന: സഊദി അറേബ്യയിൽ മദീനക്കടുത്ത് ഉണ്ടായ വാഹനപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ബുറൈദക്കടുത്ത് അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. മദീനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അല്‍റസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.