2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചു; അടിയില്‍പെട്ട 2 തൊഴിലാളികളെയും രക്ഷിച്ചു

ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചു; അടിയില്‍പെട്ട 2 തൊഴിലാളികളെയും രക്ഷിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയ്‌നേജ് പൈപ്പ്‌ലൈന്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ടവരെ രക്ഷിച്ചു. അയിരൂപ്പാറ സ്വദേശി വിനയന്‍, ബിഹാര്‍ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയില്‍പെട്ടത്. ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്കായിരുന്നു അപകടം.

10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്.

ഇരുവരുടേയും ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.