മലപ്പുറം: വളാഞ്ചേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം. ബൈക്കില്‍ സഞ്ചരിച്ച ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാരാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
അമിത വേഗത്തിലെത്തിയ ബൈക്ക് ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വേങ്ങരയില്‍ താമസിക്കുന്ന ഇവര്‍ കോണ്‍ക്രീറ്റ് ജോലിക്കായാണ് വളാഞ്ചേരിയിലെത്തിയിരുന്നത്. ഇരുവരുടെയും മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments are closed for this post.