കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിക്കടുത്ത് ദേശീയപാതയില്‍ ഇന്ന് രാവിലെ പത്തോടെയുണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം.ചേലേമ്പ്ര ഇടിമുഴിക്കല്‍ അങ്ങാടിക്കും സ്പിന്നിംഗ് മില്ലിനുമിടയില്‍ വെച്ചുണ്ടായ അപകടത്തില്‍ പെരുവള്ളൂര്‍ ചെലക്കോട്ട് സ്വദേശി കണ്ണിത്തൊടിക സലാഹുദ്ദീന്‍( 25) ഭാര്യ ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി ഫാത്തിമ ജുമാന (19 )എന്നിവരാണ് മരിച്ചത്.
ഒരാഴ്ച മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ സര്‍ക്കാരത്തിനായി ഫറോക്കിലെ കുടുംബ വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്. മുന്നിലെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ നിന്നും ടാങ്കര്‍ ലോറി വരുന്നത് കണ്ട് വശത്തേക്ക് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട ബുള്ളറ്റ് ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. പിന്നിലെ ടയര്‍ ദേഹത്ത് കൂടി കയറിയതിനാല്‍ സലാഹദ്ദീന്‍ തല്‍ക്ഷണം മരിച്ചു. തലക്ക് ഗുരുതര പരുക്കേറ്റ ഭാര്യ ജുമാന ആശുപത്രിയിലുമാണ് മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന സലാഹുദ്ധീന്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
Comments are closed for this post.