2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരണപ്പെട്ടു

    റിയാദ്: സഊദിയിൽ ട്രക്ക് മറിഞ്ഞു മലയാളി മരണപ്പെട്ടു. അബഹയിലുണ്ടായ അപകടത്തിൽ പുനലൂര്‍ സ്വദേശി അഷ്‌റഫ് (54) ആണ് മരിച്ചത്.  റിയാദില്‍ നിന്ന് സ്റ്റേഷനറി സാധനങ്ങളുമായി വന്ന ട്രക്ക് അബഹ ചുരത്തിനു താഴെ കൊക്കയിലേക്ക് മറിഞ്ഞാണ്  അപകടം. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. സ്ഥലത്തെത്തിയ റെഡ്‌ക്രോസും ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളും അഷ്‌റഫിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    25 വര്‍ഷമായി സഊദിയിലുള്ള അഷ്‌റഫ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മൂത്ത മകളുടെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്. പുനലൂര്‍ കാരിയറ മുളമൂട്ടില്‍ സ്വദേശി സുബൈദാ ബീവി- ഉസ്മാന്‍ കണ്ണ് റാവുത്തര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: റജീന. കുന്നിക്കോട്. മക്കള്‍: അന്‍സി, അജ്മി. മൃതദേഹം അബഹ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News