2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

     മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടില്‍ പീടിക നൗഷാദ് (45) ആണ് മരിച്ചത്. ബത്ത ഖുറൈശിലുണ്ടായ കാറപകടത്തിലാണ് മരണം. പതിനാറ് വർഷമായി ഹറമിനു സമീപം ഹോട്ടലിൽ ജോലി ചെയ്‌തു വരുന്ന ഇദ്ദേഹം കൊവിഡ് വ്യാപനത്തിനു മുമ്പാണ് ഏറ്റവും ഒടുവിൽ നാട്ടിൽ പോയി വന്നത്. മൃതദേഹം നൂർ ഹോസ്പിറ്റലിലാണ്. സഹോദരന്‍ നൗഫല്‍ മക്കയിലുണ്ട്.

     പരേതനായ ഹുസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. റജീനയാണ് ഭാര്യ, നജ്‌വാൻ, മുഹമ്മദ് റാജിഅ്, ഫാത്വിമ എന്നിവർ മക്കളാണ്. നിയാസ് (മസ്‌കറ്റ്),നവാബ്, നസീമ, നദീറ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. മയ്യിത്ത് ഇവിട തന്നെ മറവു ചെയ്യാനാണ് തീരുമാനം. തുടർ നടപടികള്‍ക്ക് സഹോദരന്‍ നൗഫലിനെ സഹായിക്കാൻ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.