2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കൂടരഞ്ഞി കക്കാടംപൊയിൽ താമസിച്ചിരുന്ന പടശേരി കരീം (37) ആണ് മരണപ്പെട്ടത്. ഇപ്പോൾ മുക്കം മുത്താലത്താണ് സ്ഥിര താമസം. കിഴക്കൻ സഊദിയിലെ അൽഹസയിൽ നിന്ന് ദമാമിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. അൽവത്വനിയ പത്ര കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ദമാമിൽ സന്ദർശക വിസയിൽ ഉള്ള ഭാര്യ റിഫ്ന (ചെറുവാടി) വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ഭർത്താവിന്റെ ദാരുണ മരണം. ഭാര്യ രണ്ട് മാസം ഗർഭിണിയാണ് ഭാര്യ.

ദമാമിൽ നിന്ന് പത്രവിതരണത്തിനായി പുലർച്ചെ പുറപ്പെട്ടു അൽഹസയിൽ നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. പിതാവ് പരേതനായ അഹമ്മദ് കുട്ടി,മാതാവ് ആമിന. സഹോദരങ്ങൾ: സാദിഖ് റഹ്മാൻ (കെ.എസ്.ആർ.ടി.സി), മുജീബ് റഹ്മാൻ (ദമാം), ആഇശ(വെള്ളലശ്ശേരി ), ഷാഫി.

മൃതദേഹം ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം, കെഎംസിസി നേതാക്കളും രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.