2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മക്കയില്‍ നിയന്ത്രണം വിട്ട വാഹനമിടിച്ചു മലപ്പുറം സ്വദേശി മരിച്ചു

      മക്ക: മക്കയിൽ നിയന്ത്രണം വിട്ട  വാഹനം ഇടിച്ചു മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ക്ലാരിമൂച്ചിക്കൽ കവിങ്ങലപടി സ്വദ്ദേശി കുണ്ടിൽ മുസ്തഫ (53) യാണ് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്.  ജിദ്ദയിൽ നിന്ന്പലചരക്ക് സാധനം കൊണ്ടുവരാൻ പോകുന്നതിന് വേണ്ടി ഷെഡിൽ നിർത്തിയിട്ടിരുന്ന വാഹനം വാതിൽ തുറന്ന് പുറത്ത് നിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം.

 

      ഭാര്യ, റംല, മകൻ ശാഫി (മക്കയിലെ ഹൗസ് കെയർ സൂപ്പർ മാർക്കറ്റ്), ജുബൈരിയ, ജുമൈലത്ത്, ജുമാനത്ത്. മയ്യത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നിയമ നടപടികൾ നടന്നു വരികയാണ്. കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂർ നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.