2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യുന്നു, നിർണായക നടപടികളിലേക്ക് കടന്നേക്കും

എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യുന്നു, നിർണായക നടപടികളിലേക്ക് കടന്നേക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ ഇ.ഡി.ക്ക് മുന്നിൽ ഹാജരായി. നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീൻ തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ഓഫിസിൽ എത്തിയത്.

നേരത്തെ രണ്ടുതവണ നോട്ടിസ് നൽകിയിരുന്നെങ്കിലും മൊയ്തീൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർണായക നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുമ്പ് ഇ.ഡി മൊയ്തീന്റെ വീട്ടിൽ 22 മണിക്കൂറോളം നീണ്ട പരിശോധന നടത്തിയിരുന്നു.

നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ച തൃശൂർ കോർപറേഷൻ സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന.

കേസിൽ കണ്ണൂർ സ്വദേശിയായ സാമ്പത്തിക ഇടപാടുകാരൻ പി. സതീഷ് കുമാർ, കൊടുങ്ങല്ലൂർ സ്വദേശി പി.പി.കിരൺ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സതീഷ് കുമാറുമായി ബന്ധമുള്ള മധു അമ്പലപുരം, ജിജോർ എന്നിവരെ ആദ്യഘട്ടത്തിൽ ചോദ്യംചെയ്തിരുന്നു. തട്ടിപ്പിൽ ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. അതേസമയം, ആരോപണവിധേയനായ മുൻ എം.പി.യെ തെളിവെടുപ്പിനായി ബുധനാഴ്ച വിളിപ്പിക്കുമെന്നും സൂചനയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.