ദുബൈ:അബൂദബിയിയിലെ മലയാളി റെസ്‌റ്റോറന്റില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഗ്യാസ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പൊലിസ് മേധാവി സന്ദര്‍ശിച്ചു. ഖാലിദിയയിലെ റെസ്റ്റോറന്റായ ഫുഡി കെയറിന്റെ കെട്ടിടത്തിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.മൂന്നു പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയാണ് അബൂദബി പൊലിസ് മേധാവി സന്ദര്‍ശിച്ചത്.
പൊലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫാരിസ് ഖലാഫ് അല്‍ മസ്‌റൂയി പരിക്കേറ്റവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.
അപകടത്തില്‍ രണ്ട് മലയാളികളും ഒരു പാകിസ്താനിയുമാണ് മരിച്ചത്. 120 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 106 പേരും ഇന്ത്യക്കാര്‍ ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. 56 പേര്‍ക്ക് സാരമായ പരിക്കുകളും 64 പേര്‍ക്ക് നിസ്സാര പരിക്കുകളും ഏറ്റിരുന്നു. പൊട്ടിത്തെറിയില്‍ നിരവധി കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത.്
Comments are closed for this post.