2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹൂതി ആക്രമണം ആസൂത്രിതമെന്ന് യു.എ.ഇ

അബൂദബി: തലസ്ഥാന നഗരയിലുണ്ടായ ഹൂതി ആക്രമണം ആസൂത്രിതമെന്ന് യു.എ.ഇ. യു.എ.ഇയുടെ തലസ്ഥാന നഗരിയിലെ രണ്ടിടങ്ങളില്‍ ഇന്നു രാവിലെയുണ്ടായ സ്‌ഫോടനത്തിലും അഗ്‌നിബാധയിലും ഇന്ത്യക്കാരടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും യു.എ.ഇ ഭരണകൂടം പ്രതികരിച്ചു.

യു.എ.ഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന മേഖലയിലാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്.

രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുന്‍പ് ഡ്രോണ്‍ പോലെയുള്ള വസ്തു വന്നുപതിച്ചതായി അബുദാബി പൊലിസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മെയനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തു. തങ്ങളുടെ സൈനിക നടപടിയായിരുന്നു സ്‌ഫോടനം എന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News