അബുദാബി: അബുദാബിയിലെ ചില പ്രദേശങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഇന്ന് ചൂട് അനുഭവപ്പെടും. മെസൈറ, അൽ ക്വാവ പ്രദേശങ്ങളിലായിരിക്കും ചൂട് കൂടുതൽ ശക്തമാവുക. ദുബൈയിൽ ഇന്ന് 43 ഡിഗ്രി സെൽഷ്യസായിരിക്കും ചൂട്.
ഇന്ന് പൊതുവിൽ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. പക്ഷേ ചില സമയങ്ങളിൽ കാറ്റ് വേഗതയേറിയതായി മാറിയേക്കാമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാറ്റ് ശക്തമായാൽ ഇത് പൊടിക്കാറ്റിന് കാരണമാകും.
അതേസമയം, വടക്കൻ, കിഴക്കൻ മേഖലകളിൽ താപനില താഴാനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. കിഴക്കൻ തീരത്ത് രാവിലെ മഴ മേഘങ്ങൾ പ്രത്യക്ഷപ്പെടും. ചില പ്രദേശങ്ങളിൽ രാത്രിയിൽ ഈർപ്പമുള്ളതായിരിക്കുമെന്നും എൻ.സി.എം അറിയിച്ചു.’
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും രാവിലെ മുതൽ ഇടത്തരം തിരമാലകളുണ്ടാകാൻ സാധ്യതയുണ്ട്.
Comments are closed for this post.